രണ്ട് കിലോ കഞ്ചാവുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

രണ്ട് കിലോ കഞ്ചാവുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ രണ്ട് കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഗവ.കോളേജിലെ ബി.എ.മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഇരിട്ടി ആറളം മറ്റ പള്ളി ഹൗസിലെ ഷാന്‍ സെബാസ്റ്റ്യന്‍ (20) മംഗ്‌ളൂരുവിലെ സ്വകാര്യ കോളേജിലെ ഫിസിയോ തെറാപ്പിസ്റ്റ് വിദ്യാര്‍ത്ഥിയും ഇരിട്ടി അയ്യം കുന്ന് വടക്കുംകര ഹൗസിലെ ഡോണാള്‍ട്ട് കുഞ്ഞുമോന്‍ (20) എന്നിവരേയാണ് ഇന്നലെ വൈകീട് അണങ്കുരിന് സമീപം വെച്ച് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ.അജിത്കുമാര്‍, എസ്.ഐ.ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഒരാള്‍ ഓടി രക്ഷപ്പെട്ടു.ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തേ തുടര്‍ന്ന് പോലീസ് കാത്തുനില്‍ക്കുന്നതിനിടയില്‍ അമിതവേഗതയില്‍ വിദ്യാനഗര്‍ ഭാഗത്ത് നിന്നും കാസര്‍കോട്ടേക്ക് മൂന്നു പേര്‍ ഓടിച്ച ബൈക്ക് പോലീസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.ഇവരേ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് മംഗളുര്യവിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയാണെന്ന് ഇവര്‍ പോലീസില്‍ മൊഴി നല്‍കി. ഓടി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.