14 വയസ്സുള്ള പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ 67 കാരന്‍ കുടുങ്ങിയത് ഡി എന്‍ എ ടെസ്റ്റില്‍

14 വയസ്സുള്ള പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ 67 കാരന്‍ കുടുങ്ങിയത് ഡി എന്‍ എ ടെസ്റ്റില്‍

പത്തനംതിട്ട: വീട്ടില്‍ പതിവായി ടിവി കാണാന്‍ എത്തിയിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ 67 കാരന്‍ പീഡിപ്പിച്ചത് സ്വന്തം ചെറുമകളെ കടയില്‍ മിഠായി വാങ്ങാന്‍ പറഞ്ഞയച്ചതിന് ശേഷം. ആദ്യം ബലാത്സംഗം ചെയ്‌തെങ്കില്‍ പിന്നീടും പീഡനം തുടരുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്.

പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതൃത്വം പരിശോധിച്ചപ്പോള്‍ പിതാവ് വയോധികനായ പ്രതിയെന്ന് തെളിയുകയായിരുന്നു. ചെറുമകളുള്‍ടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മനുഷ്യന് കോടതി നല്‍കിയ ശിക്ഷ 12 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടി സ്‌കൂളില്‍ വച്ച് ഛര്‍ദിച്ചതിനെ തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് മനസിലായത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് ശസ്ത്രക്രിയയിലൂടെ ഒരു കുട്ടിക്ക് ജന്മം നല്‍കി. ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് തങ്കപ്പനാണെന്ന് തെളിഞ്ഞു. ബലാത്സംഗത്തിന് എട്ടു വര്‍ഷവും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നാലുവര്‍ഷവും കഠിന തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.