കോഫി ക്യാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്

കോഫി ക്യാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്

സ്ഥിരമായി കോഫി കുടിച്ചില്ലെങ്കില്‍ ചിലര്‍ക്ക് ഒരു അസ്വസ്ഥതയാരിക്കും. കോഫി കൂടിക്കുന്നത് നല്ലതാണ് പക്ഷെ ബേഡ് കോഫി നല്ലതല്ല. കോഫിയിലെ ഗുണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കോഫി മാരകരോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നു പുതിയ പഠനം തെളിയിക്കുന്നു. കോഫി വരെ കുടിക്കുന്നതിലൂടെ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങളെ അകറ്റാമെന്നാണു ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ തയാറാക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സ്ഥിരമായി കോഫി കുടിക്കുന്നവരിലും കഴിക്കാത്തവരിലും നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു പഠനം നടത്തിയത്. കോഫി കഴിക്കുന്നവരില്‍ 40 ശതമാനത്തിന് കരള്‍ രോഗം വരാനുള്ള സാധ്യത കുറവാണെന്നു കണ്ടെത്തി. സ്ഥി രമായി കോഫി കുടിക്കുന്നവര്‍ക്കു കരളിനെ ബാധിക്കുന്ന സിറോസിസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു. കോഫി കുടിക്കുന്നത് കരള്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ശാസ്ത്രജ്ഞനായ ഗ്രാമി അലക്‌സാണ്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.