കണ്ണൂരില്‍ സ്‌ഫോടനം : രണ്ടുപേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ സ്‌ഫോടനം : രണ്ടുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കുയിലൂരില്‍ കാട് വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനം. ഹര്‍ത്താല്‍ ദിനത്തില്‍ വഴിയോരത്തെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പരിസര വാസിയായ സി വി രവീന്ദ്രന് പരിക്കേറ്റു.  കാട്ടില്‍ ഒളിച്ചുവച്ച ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്ന് സംശയിക്കുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ ഇതിനുമുമ്ബും ഇത്തരത്തില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 

Leave a Reply

Your email address will not be published.