ശസ്ത്രക്രിയക്ക് ശേഷം വേദനസംഹാരി നല്‍കി; നവജാതശിശു ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു

ശസ്ത്രക്രിയക്ക് ശേഷം വേദനസംഹാരി നല്‍കി; നവജാതശിശു ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ചികിത്സ പിഴവു മൂലം മരണം. നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഇത്തവണ ഇരയായത്. അമിതമായി വേദനസംഹാരികള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് കുഞ്ഞുമരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 17ന് ഡല്‍ഹിയിലെ രോഹിണിയിലുള്ള ജെയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് സംഭവം. മുച്ചുണ്ടിന് ചെറിയ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം കുട്ടി അരമണിക്കൂറോളം വേദനകാരണം കരയുകയും ചെയ്തിരുന്നു. വേദനമാറുന്നതിനായി വേദനസംഹാരി നല്‍കിയതോടെയാണ് കുട്ടി പൂര്‍ണമായും നിശ്ശബ്ദനാകുകയായിരുന്നുവെന്ന് കുടുംബം പരാതിയില്‍ പറയുന്നു.

പിന്നീട്, ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉടന്‍ തന്നെ കുട്ടിയെ ഔസിയുവിലേക്ക് മാറ്റുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം ഡോക്ടര്‍ പുറത്തുവന്ന് മരുന്നിന്റെ പാര്‍ശ്വഫലം കാരണം കുട്ടി മരിച്ചുവെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു. നേരത്തെയും ഇതേ ആശുപത്രിയില്‍ നിന്നും സമാന അനുഭവമുണ്ടായിരുന്നുവെന്ന്. അന്ന് 36 കാരിയായ അദ്ധ്യാപിക ശസ്ത്രക്രിയക്ക് ഇടയ്ക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു. വലിയ കോലാഹലങ്ങള്‍ക്ക് ഇത് വഴി വച്ചിരുന്നു.

Leave a Reply

Your email address will not be published.