മേയര്‍ക്ക് കാറപകടത്തില്‍ പരിക്ക്

മേയര്‍ക്ക് കാറപകടത്തില്‍ പരിക്ക്

കൊല്ലം: തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിന് കൊല്ലത്തുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഓച്ചിറ വവ്വാക്കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. മേയറുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര. വാഹനത്തിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസ് മൂന്നു പേരെയും ഒരു സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് അയച്ചു.

അദ്ദേഹത്തെ കൂടാതെ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു. എറണാകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ടു ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published.