ബിഗ് സല്യൂട്ട്; വിജയകിരീടം ചൂടിയ ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന് സച്ചിന്റെ അഭിനന്ദനം

ബിഗ് സല്യൂട്ട്; വിജയകിരീടം ചൂടിയ ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന് സച്ചിന്റെ അഭിനന്ദനം

മുംബൈ: കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ അഭിനന്ദനം. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം നേടിയെടുക്കാന്‍ സാധിക്കുമെന്നും, നമ്മുടെ മുഴുവന്‍ ടീമിനും ഒരു ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും, ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഷാര്‍ജ അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശനിയായഴ്ച നടന്ന ഫൈനലില്‍ പാകിസ്താനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ലോകകപ്പ് നേടിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും ടീം ഇന്ത്യക്ക് ആശംസകളറിയിച്ചു.

Leave a Reply

Your email address will not be published.