ആദ്യരാത്രിയെക്കുറിച്ച് നിലനില്‍ക്കുന്ന ചില വിശ്വാസങ്ങള്‍

ആദ്യരാത്രിയെക്കുറിച്ച് നിലനില്‍ക്കുന്ന ചില വിശ്വാസങ്ങള്‍

വിവാഹം എന്നത് പവിത്രമായ ഒരു ചടങ്ങാണ്. എന്നാല്‍ വധൂവരന്മാരുടെ ആദ്യ രാത്രിയുടെ കാര്യത്തില്‍ ചില പരമ്പരാഗത രീതികളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ലിംബര്‍ഗര്‍ ചീസ് എന്ന് വിളിക്കുന്ന പാല്‍ക്കട്ടി വിവാഹരാത്രിയില്‍ തലയിണകള്‍ക്ക് അടിയില്‍ വയ്ക്കുകയാണെങ്കില്‍ ദമ്പതികള്‍ക്ക് ധാരാളം കുട്ടികള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ഏറെ പ്രയാസമുള്ള ഒരു കാര്യമാണ്.

പണ്ടുമുതലേയുള്ള ആചാരമാണ് പുതിയ ദമ്ബതികളുടെ മുറി ആദ്യരാത്രിയില്‍ നിറയെ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നത്. പൂക്കളുടെ സുഗന്ധം പുതുജീവിതം തുടങ്ങുന്ന ദമ്ബതിമാരുടെ മനസ്സില്‍ പ്രണയം നിറയ്ക്കുവാന്‍ സഹായിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് ബദാമും കുരുമുളകും പൊടിച്ച് ചേര്‍ത്ത പാല് കൊടുക്കുന്നത് രണ്ട് ശരീരങ്ങള്‍ ആണെങ്കിലും അവര്‍ ഒരു മനസ്സായി മാറാനാണെന്നാണ് പറയപ്പെടുന്നത്. കൂടാതെ പെരുംജീരകത്തിന്റെ നീര് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും തേനും ഇരട്ടിമധുരവും പഞ്ചസാരയും പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും കാമചേതനകള്‍ ഉണര്‍ത്തുവാന്‍ സഹായിക്കുന്നുവെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published.