‘നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ’ ; മികച്ച പ്രതികരണം നേടി പുതിയ ഗാനം

‘നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ’ ; മികച്ച പ്രതികരണം നേടി പുതിയ ഗാനം

അല്ലു അര്‍ജ്ജുന്റെ ഏറ്റവും പുതിയ ചിത്രമായ നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യയിലെ പുതിയ ഗാനം പുറത്തെത്തി. പ്രശസ്ത എഴുത്തുകാരനായ വക്കന്തം വംശി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘ഇല്ലേ ഇന്ത്യ ദില്ലേ ഇന്ത്യ എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. പട്ടാളക്കാരോടുള്ള ആദരവ് വ്യക്തമാക്കുന്നതോടൊപ്പം, യഥാര്‍ത്ഥ പട്ടാളക്കാരുടെ ജീവിതവും വ്യക്തമാക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. വിശാല്‍ശേഖര്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്റെ നായികയായി എത്തുന്നത് അനു ഇമ്മാനുവലാണ്. അര്‍ജുന്‍ സര്‍ജ, ആര്‍. ശരത്കുമാര്‍, വെണ്ണേല, കിഷോര്‍, റാവു രമേഷ്, താക്കൂര്‍ അനൂപ് സിങ്, ബൊമന്‍ ഇറാനി തുടങ്ങിയവരും അണിനിരക്കും.

ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ തീയതി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. രാമലക്ഷ്മി സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ സിരിഷ ലഗദാപതി, ശ്രീധര്‍ ലഗദാപതി, ബണ്ണി വാസു, കെ നാഗേന്ദ്ര ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published.