അധ്യാപകന്‍ മര്‍ദിച്ചെന്ന്, സ്‌കൂളിനു മുന്നില്‍ സമരം

അധ്യാപകന്‍ മര്‍ദിച്ചെന്ന്, സ്‌കൂളിനു മുന്നില്‍ സമരം

തൃപ്പൂണിത്തുറ : ശ്രീനാരായണ വിദ്യാപീഠം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്നാരോപിച്ചു ഏതാനും രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തില്‍ സ്‌കൂളിനു മുന്‍പില്‍ നിരാഹാര സമരം നടത്തി. മൂന്നു വിദ്യാര്‍ഥികളും പങ്കെടുത്തു. അനധികൃത പണപ്പിരിവ് അവസാനിപ്പിക്കുക, സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, ശുചിമുറികളുടെ എണ്ണം കൂട്ടുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.

എന്നാല്‍, പരാതി ഉയര്‍ന്ന ഉടന്‍ തന്നെ ആരോപണ വിധേയനായ അധ്യാപകനെ അന്വേഷണ വിധയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കുറച്ചു നാളുകളായി ചില കേന്ദ്രങ്ങളില്‍ നിന്ന് സ്‌കൂളിന് എതിരായി നടന്നിരുന്ന പ്രചാരണങ്ങള്‍ പൊളിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസത്തെ സമരവും. കവാടത്തില്‍ സമരം നടത്തുവാന്‍ വാര്‍ഷികം നടക്കുന്ന ദിവസം തന്നെ തിരഞ്ഞെടുത്തത് സ്‌കൂളിനെ മനഃപ്പൂര്‍വം താറടിക്കുവാനാണ്. അടിസ്ഥാന സൗകര്യങ്ങളെ പറ്റി സമരക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്തു

Leave a Reply

Your email address will not be published.