ഫെയ്‌സ്ബുക്കിനും ഗൂഗിളിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജോര്‍ജ്ജ് സോറോസ്

ഫെയ്‌സ്ബുക്കിനും ഗൂഗിളിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജോര്‍ജ്ജ് സോറോസ്

ദാവോസ്: ഫെയ്‌സ്ബുക്കിനും, ഗൂഗിളിനുമെതിരെ പ്രമുഖ വ്യവസായിയായ ജോര്‍ജ് സോറോസ്. സോഷ്യല്‍ മീഡിയകളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന് പ്രഖ്യാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ദാവോസ് ആണെന്നും, ഉപയോക്താക്കളെ വഞ്ചിക്കുന്നതിനുള്ള ശക്തി ഫെയ്‌സ്ബുക്കിനും, ഗൂഗിളിനും ഉണ്ടെന്നും, ഏകാധിപത്യ നിയന്ത്രണത്തിന് വഴിവെക്കുമെന്നും ശതകോടി നിക്ഷേപകനും കാരുണ്യ പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് സോറോസ്.

എക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് സോറോസ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ഐടി കുത്തകകളുടെ ആഗോള ആധിപത്യം തകര്‍ന്നടിയുന്നതിനു മുമ്പുള്ള കുറച്ചുസമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഏകാധിപത്യ ശക്തിയായി ഫെയ്‌സ്ബുക്കും, ഗൂഗിളും വളര്‍ന്നിരിക്കുന്നു. എന്നാല്‍ അന്തരീക്ഷത്തെ ചൂഷണം ചെയ്താണ് കമ്പനികള്‍ ലാഭം ഉണ്ടാക്കുന്നത്. ആളുകള്‍ അറിയാതെ തന്നെ സോഷ്യല്‍ മീഡിയ അവരുടെ ചിന്തയെയും പെരുമാറ്റത്തെയും സ്വാധീനിക്കുകയാണ്. ഇത് ജനാധിപത്യ വ്യവസ്ഥിതിയില്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും സോറോസ് പറഞ്ഞു. ഗൂഗിളിനെ അപേക്ഷിച്ച് ദാവോസില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഫെയ്‌സ്ബുക്കിനാണ്.

മുന്‍ നിക്ഷേപകരും ജീവനക്കാരും ഉള്‍പ്പടെ നിരവധി ആളുകളാണ് ഫെയ്‌സ്ബുക്കിനെതിരെ ആഞ്ഞടിച്ചത്. മികച്ച മത്സരം നിലനിര്‍ത്തുന്നതിനും, പുതുമയ്ക്കും, ന്യായവും, തുറന്നതുമായ ആഗോള സാഹചര്യം ഒരുക്കുന്നതിനും കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഇവയ്ക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അമേരിക്കന്‍ ക്ലൗഡ് കമ്ബ്യൂട്ടിങ് കമ്ബനിയായ സെയില്‍സ് ഫോഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ബെനിഓഫ് സിഗരറ്റ് കമ്ബനികളെ പോലെ ഫെയ്‌സ്ബുക്ക് നിയന്ത്രിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published.