വോസ്‌നിയാസ്‌കിക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

വോസ്‌നിയാസ്‌കിക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഡെന്‍മാര്‍ക്ക് താരം കരോളിന്‍ വോസ്‌നിയാസ്‌കിക്ക് സ്വന്തമാക്കി. മണിക്കൂറുകളോളം നീണ്ട പോരാട്ടത്തിനൊടുവില്‍ റുമാനിയന്‍ താരം സിമോണ ഹാപെപ്പിനെ വിഴ്ത്തിയാണ് വോസ്‌നിയാസ്‌കി കന്നി ഗ്രാന്‍സ്ലാം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6, 3-6, 6-4.

ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഡെന്‍മാര്‍ക്ക് താരമാണ് വോസ്‌നിയാസ്‌കി. വിജയത്തോടെ ലോക ഒന്നാം നമ്ബര്‍ പദവിയും വോസ്‌നിയാസ്‌ക്കി ഹാലെപ്പില്‍ നിന്ന് തിരിച്ചെടുത്തു. വോസ്‌നിയാസ്‌കിയുടെ മുന്നാം ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഈ മത്സരം. ഇത് പതിനേഴം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ രണ്ട് സീഡുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.

Leave a Reply

Your email address will not be published.