കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീജിത്ത് വിജയന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മൂവി മേക്കേഴ്‌സ്, ഗ്രാന്‍ഡെ ഫിലിം കോര്‍പറേഷന്‍ എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശാന്തി കൃഷ്ണ, അദിതി രവി, ഇന്നസെന്റ് , സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി എന്നിവരും അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു ക്യാമറാമാന്‍ ആയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത് എന്നാണ് സൂചനകള്‍ .അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് രാഹുല്‍ രാജ് ആണ് സംഗീത നല്‍കുന്നത്.

Leave a Reply

Your email address will not be published.