അമിതവണ്ണത്തിനും പരിഹാരമുണ്ട്; ചെയ്യേണ്ടത് ഇത്ര മാത്രം

അമിതവണ്ണത്തിനും പരിഹാരമുണ്ട്; ചെയ്യേണ്ടത് ഇത്ര മാത്രം

ശരീരം വീര്‍ത്തു നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയുണ്ട് ചിലര്‍ക്ക്. അമിത വണ്ണം, കൊഴുപ്പ് , നീര് എന്നിവയാണ് ഇതിന് പ്രധാന കാരണം. വണ്ണം കാരണം കുനിയനും നിവരാനും ഒക്കെ ബുദ്ധിമുട്ടായിരിക്കും. ഭക്ഷണ ശീലവും വ്യായാമ കുറവും ആണിതിന്റെ കാരണങ്ങള്‍. ഇതൊക്കെ ജീവിത ശൈലി രോഗങ്ങള്‍ ആണ്. എന്നാല്‍ ഇതിനു പാരമ്പര്യ വൈദ്യം പറയുന്ന ഒരു പരിഹാരം നോക്കാം .

മരുന്നുകള്‍

മുതിര – 100 ഗ്രാം
ചുക്ക് – 5 ഗ്രാം
കുരുമുളക് – 10 എണ്ണം
പനംചക്കര – 50 ഗ്രാം
അയമോദകം – ഒരു സ്പൂണ്‍

ചെയ്യേണ്ട വിധം
മുതിര കല്ലും മണ്ണും കളഞ്ഞു ഒരു ചീനച്ചട്ടിയില്‍ ഇട്ടു പൊന്‍ നിറം ആകുന്നതു വരെ വറുത്തു എടുത്തു പൊടിച്ചെടുക്കുക . ചുക്ക് , കുരുമുളക് , അയമോദകം ഇവകള്‍ ഇടിച്ചു നല്ലവണ്ണം പൊടിയാക്കി എടുക്കുക. മുതിര പൊടിച്ചതും മറ്റു പൊടികളും എടുത്തു അതോടൊപ്പം പനംചക്കര പൊടിച്ചതും ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക. ഇതില്‍ നിന്നും മൂന്നു നേരവും ഭക്ഷണ ശേഷം ഒരു ടേബിള്‍സ്പൂണ്‍ വീതം കഴിക്കുക.

ഇത് തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍ കെട്ടി നില്‍കുന്ന അമിത നീര് കുറയും. അമിത കൊഴുപ്പിനെ അലിയിക്കാനുള്ള കഴിവ് മുതിരക്കു ഉള്ളത് കൊണ്ട് ആവശ്യമില്ലാത്ത കൊഴുപ്പ് അലിഞ്ഞു പോകും വായുവിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാകും. വ്യായാമം ചെയ്യുന്നത് മരുന്നിന്റെ പ്രവര്‍ത്തി ത്വരിത പെടുത്തും

Leave a Reply

Your email address will not be published.