ക്രിക്കറ്റ് കളിക്കിടെ ഷാര്‍ജയില്‍ നാടന്‍ തട്ടുകട ശ്രദ്ധയാനായി കാസറഗോഡുകാരന്‍

ക്രിക്കറ്റ് കളിക്കിടെ ഷാര്‍ജയില്‍ നാടന്‍ തട്ടുകട ശ്രദ്ധയാനായി കാസറഗോഡുകാരന്‍

ഷാര്‍ജ: വെള്ളിയാഴ്ച്ച നടന്ന ആലൂര്‍ യു എ ഇ പ്രിമിയര്‍ ലീഗ് സീസണ്‍ 2 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ പ്രധാന ആകര്‍ഷണമായ നാടന്‍ തട്ടുകട ജനശ്രദ്ധയാകര്‍ഷിച്ചു. കല്‍ത്തപ്പം, സോജി, ബ്രഡ് ആം പ്ലേറ്റ്, കാസര്‍ക്കോടന്‍ കോഴിക്കറി, ചെറുപുളി, സര്‍വ്വത്ത് തുടങ്ങിയ ഒരു പാട് നാടന്‍ വിഭവങ്ങള്‍ ടൂര്‍ണ്ണമെന്റ് വീക്ഷിക്കാന്‍ വന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക അനുഭവമായി മാറി.

തട്ടുകടക്ക് നേതൃത്വം നല്‍കിയ മൊയ്തീന്‍ മൂലടുക്കത്തെ ഇന്നലെ ട്രോഫി വിതരണ ചടങ്ങില്‍ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. നീണ്ട ഒന്‍പത് വര്‍ഷമായി യു എ ഇ യി ലുള്ള മൊയ്തീന്‍ ഏത് തരം ഭക്ഷണം തയ്യാറാക്കാനറിയുന്ന മികച്ച പാചകക്കാരനാണ്. ഏഴ് വര്‍ഷത്തോളം ദുബായില്‍ ജോലി ചെയ്തിരുന്ന മൊയ്തീന്‍ ബോവിക്കാനം മൂലടുക്കം സ്വദേശിയാണ്. ഇപ്പോള്‍ ഫുജൈറയിലെ കല്‍ബയില്‍ ജോലി ചെയ്യുന്നു. അതിനിടയില്‍ കല്‍ബാ മെസ്സിന്റെ മേല്‍നോട്ടവും വഹിക്കുന്നു

Leave a Reply

Your email address will not be published.