രാജ്യത്തുടനീളം 5ജി നെറ്റ് വര്‍ക്ക് കൊണ്ടു വരാനുള്ള പദ്ധതിയുമായി അമേരിക്ക

രാജ്യത്തുടനീളം 5ജി നെറ്റ് വര്‍ക്ക് കൊണ്ടു വരാനുള്ള പദ്ധതിയുമായി അമേരിക്ക

മികച്ച ടെക്‌നോളജി അപ്‌ഡേറ്റിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാക്കിംഗ് നീക്കങ്ങള്‍ക്കു തടയിടാനുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുമെന്ന് അമേരിക്ക വ്യക്തമാക്കി. രാജ്യത്തുടനീളം അതിവേഗ 5ജി നെറ്റ് വര്‍ക്ക് കൊണ്ടു വരിക എന്നതാണ് പ്രധാനമായും അമേരിക്ക ലക്ഷ്യം വെയ്ക്കുന്നത്. അതിവേഗ 5ജി വയര്‍ലെസ്റ്റ് നെറ്റ് വര്‍ക്ക് വഴി ഫോണ്‍ ചോര്‍ത്തല്‍ അവസാനിപ്പിക്കാനാണു നീക്കമെന്നും, ഇത്തരമൊരു നീക്കം താഴേത്തട്ടില്‍ നിന്ന് തുടങ്ങാനാണ് പദ്ധതിയെന്നും വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പ്രസിഡന്റിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും, പദ്ധതി ആവിഷ്‌കരിച്ച് പ്രാബല്യത്തിലെത്തിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും, ഇതോടെ 5ജി വരിക്കാരല്ലാത്തവര്‍ക്ക് രാജ്യത്ത് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും, പുറത്തു നിന്നുള്ള ആര്‍ക്കും കടന്നു കയറാനും കഴിയുകയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.