അനുഷ്‌ക ശര്‍മ്മയും, വരുണ്‍ ധവാനും ഒന്നിക്കുന്ന ‘സുയി ദഹാഗ’; അനുഷ്‌കയുടെ ലുക്ക് പുറത്ത്

അനുഷ്‌ക ശര്‍മ്മയും, വരുണ്‍ ധവാനും ഒന്നിക്കുന്ന ‘സുയി ദഹാഗ’; അനുഷ്‌കയുടെ ലുക്ക് പുറത്ത്

അനുഷ്‌ക ശര്‍മ്മയും, വരുണ്‍ ധവാനും ഒന്നിക്കുന്ന ചിത്രമാണ് സുയി ദഹാഗ. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അനുഷ്‌കയുടെ കഥാപാത്രത്തെ കാണിക്കുന്ന ചിത്രം പുറത്തെത്തി. നൂലും, സൂചിയും ഉപയോഗിച്ച് ചിത്രങ്ങള്‍ തുന്നുന്ന താരത്തിന്റെ ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്. അനുഷ്‌ക തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

വരുണും അനുഷ്‌കയും ആദ്യമായി ഒരുമിക്കുന്ന സൂയി ദഹാഗയിലെ വരുണിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്നതരത്തിലുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ എത്തിയിരുന്നു. ശരത് കതാരിയ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രണയ കഥയാണെന്നാണ് സൂചന.

Leave a Reply

Your email address will not be published.