ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവ് ആശുപത്രിയില്‍

ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവ് ആശുപത്രിയില്‍

ഗുഡ്ഗാവ്: പ്രദര്‍ശനത്തിന് മുമ്പെ വിവാദങ്ങള്‍ നിറഞ്ഞ പത്മാവദിലെ നായിക ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂരജ് പാല്‍ അമുവിനെയാണ് ആരോഗ്യനില ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ജനുവരി 26 മുതല്‍ ഇദ്ദേഹം കരുതല്‍ തടങ്കലിലാണ്.

തിങ്കളാഴ്ച ഹരിയാന കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്മാവദിനെതിരെ അമു നടത്തിയ വിമര്‍ശനാത്മകമായ പ്രസ്താവനക്കതിരായ ഹര്‍ജിയാണ് ഇന്ന് കോടതിയില്‍ പരിഗണനയില്‍ ഉണ്ടായിരുന്നത്. ചരിത്രവസ്തുതകള്‍ വളച്ചൊടിച്ചു എന്നാരോപിച്ചാണ് സഞ്ജയ് ലീലാ ബന്‍സാലിക്കും ദീപികക്കും എതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി അമു രംഗത്തെത്തിയത്.

Leave a Reply

Your email address will not be published.