താരനൊരു വില്ലനാണ്; ചില നാടന്‍ കൂട്ടുകള്‍ പ്രയോഗിച്ചാല്‍ പേടിക്കേണ്ട

താരനൊരു വില്ലനാണ്; ചില നാടന്‍ കൂട്ടുകള്‍ പ്രയോഗിച്ചാല്‍ പേടിക്കേണ്ട

മുടി എല്ലാവര്‍ക്കും പ്രീയപ്പെട്ടതാണ്. സൗന്ദര്യം നിര്‍ണ്ണയിക്കുന്നതില്‍ മുടിക്ക് വലിയ പങ്കുണ്ട്. മുടി കൊഴിച്ചില്‍ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. താരന്‍ കാരണം മുടിയെ നശിപ്പിക്കുന്ന വില്ലനാണ്. എന്നാല്‍ മുടികൊഴിച്ചില്‍, താരന്‍, ചൊറിച്ചില്‍, എന്നിവയകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ ചില പൊടികൈകള്‍ ഉണ്ട്. ഏതെങ്കിലും ആയുര്‍വേദ എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി മസാജ് ചെയ്യുക. ഇതിനു ശേഷം നല്ല തിളച്ച വെളളത്തില്‍ മുക്കിയ ടവല്‍ ഉപയോഗിച്ച് മുടി നന്നായി കെട്ടിവയ്ക്കാം. മുടിയില്‍ നേരിട്ട് ആവി കൊളളിക്കരുത്. മുടിയിലെ താരന്‍ അകറ്റാന്‍ ഈ ബോട്ട് ട്രീറ്റമെന്റ് ഗുണം ചെയ്യും. ഹോട്ട് ട്രീറ്റ്‌മെന്റിനുശേഷം മുടിയില്‍ പായ്ക്കിടാം.

മാത്രമല്ല, ആഴ്ചയിലൊരിക്കല്‍ താളി ഉപയോഗിക്കുന്നത് തലമുടിയുടെ അഴുക്ക് നീക്കം ചെയ്യാന്‍ മാത്രമല്ല തിളക്കം കൂട്ടാനും നല്ലതാണ്. ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവ്, കറ്റാര്‍വാഴപ്പോള എന്നിവ അരച്ച് പിഴിഞ്ഞെടുക്കുക. താളി പാകത്തിനു വെളളത്തില്‍ കലക്കി മുടിയില്‍ തേക്കാം. ശേഷം ചെറുപയറുപൊടിയിട്ടു കഴുകാം. ഇത് വളരെയേറെ ഗുണം ചെയ്യും.

മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന തരം വെളിച്ചണ്ണ ആഴ്ചയില്‍ ഒരു തവണ പുരട്ടുന്നത് നല്ലതാണ്. നെല്ലിക്ക, താന്നിക്ക, മൈലാഞ്ചി, ചെമ്പരത്തിയില, തെച്ചിപ്പൂവ് എന്നിവ വെളിച്ചണ്ണയില്‍ കാച്ചി തേയ്ക്കുന്നത് മുടി വളരാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കല്‍ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെളളത്തില്‍ തല കഴുകുന്നത് താരന്‍ അകറ്റും. മുടി കൂടുതല്‍ വരണ്ടിരിക്കുന്നുവെന്നു തോന്നിയാല്‍ ദിവസവും എണ്ണ തേച്ചു കുളിക്കാന്‍ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published.