‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെ ഇടവേളയ്ക്ക് ശേഷം സുകന്യ മലയാളത്തിലേയ്ക്ക്

‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെ ഇടവേളയ്ക്ക് ശേഷം സുകന്യ മലയാളത്തിലേയ്ക്ക്

തെന്നിന്ത്യയുടെ പ്രിയ നായിക സുകന്യ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേയ്ക്ക്. മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് സുകന്യ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. ടൊവിനോ തോമസും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി എട്ടിന് വൈക്കത്ത് ആരംഭിക്കും. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ച സുകന്യ ഇതിനോടകം നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു.

സാഗരം സാക്ഷി, ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ്, തൂവല്‍ക്കൊട്ടാരം, തുടങ്ങിയ ചിത്രങ്ങള്‍ സുകന്യയെ മലയാളത്തിന്റെ പ്രിയ നായികയാക്കി മാറ്റിയിരുന്നു. മലയാളത്തില്‍ താരം ഒടുവിലഭിനയിച്ചത് പ്രിയദര്‍ശന്റെ ആമയും മുയലും എന്ന ചിത്രത്തിലാണ്.

Leave a Reply

Your email address will not be published.