പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചു; മനോവിഷമത്തില്‍ ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി

പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചു; മനോവിഷമത്തില്‍ ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി

മഹാരാഷ്ട്ര: പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമം താങ്ങാനാകാതെ ഭര്‍ത്താവ് വിഷം കഴിച്ചു ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഉല്‍സാഹ് നഗറിലാണ് സംഭവം. തുക്കറാം വാഗയും ഭാര്യ കാന്താ ഭായിയുമാണ് മരിച്ചത്. ഇരുവരും കെട്ടിട നിര്‍മ്മാണ തെഴിലാളികളാണ്. പണി സ്ഥലത്തു തന്നെയുള്ള കുടിലുകളിലാണ് ഇരുവരും താമസിച്ചിരുന്നത്. ജനുവരി 13-നാണ് കാന്താ ഭായിയെ പാമ്പ് കടിച്ചത്. ഭാര്യയെ സെന്‍ട്രല്‍ സിവില്‍ ഹോസ്പ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

പതിനഞ്ചു ദിവസത്തിന് ശേഷം പണിസ്ഥലത്ത് തിരിച്ചെത്തിയതിനു ശേഷമാണ് തുക്കറാം വിഷം കുത്തിവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ തുക്കാറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഹില്‍ ലൈന്‍ പോലീസ് അറിയിച്ചു. ഭാര്യ മരിച്ചതിനു ശേം തുക്കറാം മനോവിഷമത്തിലായിരുന്നുവെന്ന് കൂടെ പണിയെടുക്കുന്നവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.