സെറ്റില്‍ മോശം പെരുമാറ്റമെന്ന്; സായ്പല്ലവിയ്‌ക്കെതിരെ നാഗശൗര്യ രംഗത്ത്

സെറ്റില്‍ മോശം പെരുമാറ്റമെന്ന്; സായ്പല്ലവിയ്‌ക്കെതിരെ നാഗശൗര്യ രംഗത്ത്

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഉള്‍പ്പെടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. തമിഴിലേയ്ക്കും, തെലുങ്കിലേക്കും തന്റെ സാന്നിധ്യം അറിയിച്ച താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നാഗ ശൗര്യ.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന കരുവില്‍ സായി പല്ലവിയുടെ നായകനാണ് നാഗശൗര്യ. എന്നാല്‍ ലൊക്കേഷനില്‍ താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായാണ് നാഗശൗര്യ എത്തിയിരിക്കുന്നത്. ചിത്രം തെലുങ്കില്‍ കാനം എന്ന പേരില്‍ പുറത്തിറങ്ങും.

സെറ്റില്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കുമെന്ന് നാഗശൗര്യ ആരോപിക്കുന്നു. ഫിദ വിജയമായിരുന്നു. പക്ഷേ അത് അവരുടെ മാത്രം കഴിവല്ല. അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു’ നാഗ ശൗര്യ പറഞ്ഞു. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സായ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയാണ് ചിത്രത്തില്‍ നായകനാകുന്നത്.

Leave a Reply

Your email address will not be published.