പുതിയ മോഡലുമായി സുസൂക്കി ഹയബൂസ പുറത്തിറങ്ങി ; വില 13.87 ലക്ഷം രൂപ

പുതിയ മോഡലുമായി സുസൂക്കി ഹയബൂസ പുറത്തിറങ്ങി ; വില 13.87 ലക്ഷം രൂപ

സുസൂക്കി ഹയബൂസ ഇന്ത്യയില്‍ പുറത്തിറങ്ങി. 13.87 ലക്ഷം രൂപയാണ് പുത്തന്‍ ഹയബൂസയുടെ എക്‌സ്‌ഷോറൂം വില. പുതിയ കളര്‍ സ്‌കീമും, ബോഡി ഗ്രാഫിക്‌സും മാത്രമാണ് പുതിയ സൂപ്പര്‍ബൈക്കില്‍ എടുത്തുപറയാവുന്ന അപ്‌ഡേറ്റുകള്‍. പേള്‍ മിറ റെഡ്, പേള്‍ ഗ്ലേസിയര്‍ വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് പുത്തന്‍ ഹയബൂസയുടെ വരവ്. മുന്‍മോഡലിനെ അപേക്ഷിച്ച് റെഡ് ഗ്രാഫിക്‌സാണ് പുതിയ ഹയബൂസയുടെ ഫെയറിംഗിന് ലഭിച്ചിരിക്കുന്നത്.

മോഡലില്‍ ഓള്‍ബ്ലാക് സ്‌കീമിലായിരുന്നു ഫെയറിംഗിന്റെ ഒരുക്കം. 2016 മുതല്‍ക്കാണ് പ്രാദേശികമായി അസംബിള്‍ ചെയ്ത ഹയബൂസകളെ വിപണിയില്‍ എത്തിക്കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി ഇന്ത്യയില്‍ എത്തുന്ന ഹയബൂസകള്‍ സുസൂക്കിയുടെ മനേസര്‍ പ്ലാന്റില്‍ നിന്നുമാണ് അസംബിള്‍ ചെയ്യപ്പെടുന്നത്.

നിലവിലുള്ള 1,340 സിസി ഇന്‍ലൈന്‍, ഫോര്‍സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്കൂള്‍ഡ് DOHC എഞ്ചിനിലാണ് 2018 സുസൂക്കി ഹയബൂസയുടെ ഒരുക്കം. 197 bhp കരുത്തും 155 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഹയബൂസയ്ക്ക് വേണ്ടത് കേവലം 2.74 സെക്കന്‍ഡുകള്‍ മാത്രമാണ്.
പുതിയ ഹയബൂസയ്‌ക്കൊപ്പം ബര്‍ഗ്മാന്‍ സ്‌കൂട്ടറിനെയും വിസ്‌ട്രോം 650 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനെയും സുസൂക്കി അവതരിപ്പിക്കും. 19.7 ലക്ഷം രൂപ പ്രൈസ് ടാഗിലെത്തുന്ന കവാസാക്കി നിഞ്ച ZX14R ആണ് ഹയബൂസയുടെ പ്രധാന എതിരാളി.

Leave a Reply

Your email address will not be published.