അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ; മനോഹരമായ ഗാനം പുറത്തിറങ്ങി

അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ; മനോഹരമായ ഗാനം പുറത്തിറങ്ങി

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പാഡ്മാന്‍’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.യശിത ശര്‍മ്മ, ജോണിത ഗാന്ധി, യശിക സിക്ക, റാണി കൗര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൗസര്‍ മുനീറാണ് ഗാനരചയിതാവ്.

Leave a Reply

Your email address will not be published.