ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ ചര്‍ച്ചാ ക്ലാസ് സംഘടിപ്പിച്ചു

ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ ചര്‍ച്ചാ ക്ലാസ് സംഘടിപ്പിച്ചു

ഉദിനൂര്‍: നമുക്ക് സുപരിചിതമായതും അല്ലാത്തതുമായ ചിത്രശലഭങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ കുഞ്ഞു കണ്ണുകളില്‍ കൗതുകം. ഈ ശലഭങ്ങള്‍ നമ്മുടെ ശലഭോദ്യാനത്തിലെ വിരുന്നുകാരായി എത്തുന്നുണ്ടോ എന്നറിയാനുള്ള ജിജ്ഞാസ. ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂളില്‍ സംഘടിപ്പിച്ച ചര്‍ച്ചാ ക്ലാസ് കുട്ടികള്‍ക്ക് നവ്യാനുഭവമായി.

വിദ്യാലയത്തിലെ ശലഭോദ്യാനത്തിലേയും ഔഷധതോട്ടത്തിലേയും ചെടികളേയും ശലഭങ്ങളേയും കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിന് സാധിച്ചതിലുള്ള സന്തോഷത്തിലായിരുന്നു കുട്ടികള്‍. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ആനന്ദന്‍ പേക്കടം ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.വേണുഗോപാലന്‍, ലസിത പി, അനുഷ കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.