ലോകകപ്പ് വിജയം; എന്റെ കുട്ടികളെക്കുറിച്ച് അഭിമാനംകൊള്ളുന്നുവെന്ന് രാഹുല്‍ ദ്രാവിഡ്

ലോകകപ്പ് വിജയം; എന്റെ കുട്ടികളെക്കുറിച്ച് അഭിമാനംകൊള്ളുന്നുവെന്ന് രാഹുല്‍ ദ്രാവിഡ്

ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍ 19 ലോകകിരീടം നേടിയ തന്റെ കുട്ടികളെക്കുറിച്ച് വളരെ അഭിമാനംകൊള്ളുന്നതായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ 14 മാസങ്ങളിലായി ചെയ്ത പരിശ്രമ ഫലമാണ് ഈ വിജയം, ടീമംഗങ്ങള്‍ തീര്‍ച്ചയായും ഈ കിരീടം അര്‍ഹിക്കുന്നു. അവരെ പിന്തുണക്കുന്ന ജീവനക്കാരില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവര്‍ക്ക് ഏറെക്കാലം വിലമതിക്കുന്ന ഒരു ഓര്‍മ്മയായിരിക്കും ഈ വിജയമെന്നും ദ്രാവിഡ് വ്യക്തമാക്കി.

കരിയറില്‍ മുന്നോട്ട് പോകുമ്‌ബോള്‍ അവര്‍ക്ക് കൂടുതല്‍ വലിയതും മികച്ചതുമായ ഓര്‍മ്മകള്‍ ഇനിയും ഉണ്ടാകും, ടീമിനെ പരിശീലിപ്പിക്കുന്നതിനാല്‍ ഈ വിജയത്തില്‍ എനിക്ക് കൂടുതല്‍ പ്രശംസ ലഭിക്കുന്നു, എന്നാല്‍ ശരിക്കും ഞങ്ങളുടെ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ കഴിവാണ് ഈ വിജയത്തിന്റെ വേര്, കഴിഞ്ഞ പതിനാല് മാസങ്ങളായി സപ്പോര്‍ട്ടിങ് സ്റ്റാഫ് എട്ട് പേര്‍ ഞങ്ങളുടെ കൂടെയുണ്ട്, ടീമിനായുള്ള അവരുടെ പരിശ്രമങ്ങള്‍ അവിശ്വസനീയമായിരുന്നു. അവരുടെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ താനും അഭിമാനിക്കുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.

Leave a Reply

Your email address will not be published.