ഓസ്‌കാറില്‍ തിളങ്ങാന്‍ എ.ആര്‍.റഹ്മാന്‍ വീണ്ടും ഒരുങ്ങുന്നു

ഓസ്‌കാറില്‍ തിളങ്ങാന്‍ എ.ആര്‍.റഹ്മാന്‍ വീണ്ടും ഒരുങ്ങുന്നു

ഇന്ത്യയുടെ പ്രിയ സംഗീത സംവിധായകനും സ്ലംഡോഗ് മില്യണയറിലൂടെ രണ്ട് ഓസ്‌കാറുകള്‍ ഇന്ത്യന്‍ മണ്ണിലേക്കെത്തിച്ച സംഗീത മാന്ത്രികനുമായ എ.ആര്‍. റഹ്മാന്റെ പാട്ട് ഇത്തവണത്തെ ഓസ്‌കാര്‍ സംഗീത മേളയില്‍ ഉണ്ടാകും. റഹ്മാന് ഓസ്‌കാര്‍ നേടിക്കൊടുത്ത സ്ലംഡോഗ് മില്യണയറിലെ ഗാനങ്ങള്‍ തന്നെയാണ് 90ാം ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന സംഗീത പരിപാടിയില്‍ ഇടം നേടിയത്.

ഫെബ്രുവരി 28ന് ഡിസ്‌നി കണ്‍സേര്‍ട്ട് ഹാളാണ് സംഗീത പരിപാടിക്ക് വേദിയാവുക. ലോസ് ആഞ്ചലസ് ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുമായി ചേര്‍ന്നാണ് ഓസ്‌കാര്‍ അധികൃതര്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.

ഒറിജിനല്‍ സ്‌കോറിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച അഞ്ച് സിനിമകളിലെ സ്‌കോറുകളും വേള്‍ഡ് പ്രീമിയര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാന്‍സ് സിമ്മറിന്റെ ഡണ്‍കിര്‍ക്ക്, ജോണ്‍ വില്യംസിന്റെ സ്റ്റാര്‍ വാര്‍സ്, ജോണി ഗ്രീന്‍വുഡിന്റെ ഫാന്റം ത്രെഡ്, അലക്‌സാഡ്രെ ഡെസ്പ്ലാട്ടിന്റെ ദി ഷേപ് ഓഫ് വാട്ടര്‍, കാര്‍ട്ടര്‍ ബര്‍വെല്ലിന്റെ ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സൈഡ് എബ്ബിങ് മിസോറി,എന്നീ സിനിമകളിലെ ഒറിജിനല്‍ സ്‌കോറുകളാണ് സംഗീത പരിപാടിയില്‍ ഉള്‍െപടുത്തിയത്.

Leave a Reply

Your email address will not be published.