കൃഷി വിളവെടുപ്പ് മഹോത്സവം

കൃഷി വിളവെടുപ്പ് മഹോത്സവം

കാഞ്ഞങ്ങാട്: ജൈവ പച്ചക്കറി കൃഷി ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പറക്ലായി എന്‍.എം.ജി ഫാരമേഴ്‌സ് ക്ലബ്ബ് മാതൃകയാകുന്നു. അയ്യങ്കാവ് വയലില്‍ കോടോം-ബേളൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ നടത്തിയ പച്ചക്കറി കൃഷി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. വിളവെടുപ്പ് മഹോത്സവം ആഹ്‌ളാദം നിറഞ്ഞ അന്തരീക്ഷത്തില്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ.അനില്‍ കുമാര്‍, കാവുങ്കാല്‍ നാരായണന്‍, മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ് നേടിയ പി.എ. തോമസ്, കൃഷി ഓഫീസര്‍ ജ്യോതി, കൃഷി അസ്സിസ്റ്റന്റ് സുചിത്ര, ബി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.