കാത്തിരിപ്പിനൊടുവില്‍ പൂമരം തീയേറ്ററുകളിലേക്ക്

കാത്തിരിപ്പിനൊടുവില്‍ പൂമരം തീയേറ്ററുകളിലേക്ക്

കാത്തിരിപ്പിനൊടുവില്‍ പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ചിത്രത്തിലെ നായകന്‍ കാളിദാസ് ജയറാം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സീസോണ്‍ കലോത്സവ വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കാളിദാസ് പങ്കുവെച്ചത്. മാര്‍ച്ച് ആദ്യ വാരം ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് കാളിദാസ് സൂചിപ്പിച്ചത്.

ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെ പരിഹസിച്ച് നിരവധി ട്രോളുകള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്വയം ട്രോളി കാളിദാസ് തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.