ഗള്‍ഫ് രാജ്യങ്ങളെ നടുക്കി അബുദാബിയിലെ വാഹനാപകടം; 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

ഗള്‍ഫ് രാജ്യങ്ങളെ നടുക്കി അബുദാബിയിലെ വാഹനാപകടം; 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

ഗള്‍ഫ് : ഗള്‍ഫ് രാജ്യങ്ങളെ നടുക്കുന്ന വാഹനാപകടമാണ് അബുദാബിയില്‍ അരങ്ങേറിയത്. കനത്ത് മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 44 വാഹനങ്ങള്‍ തകര്‍ന്നു.

മൂടല്‍ മഞ്ഞ് കാഴ്ച്ച മറച്ച ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് റൂട്ടിലാണ് അപകടം നടന്നത്. ഈ അപകടത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 4 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ചൊവ്വാഴ്ച്ച രാവിലെ എട്ടരയ്ക്ക് അല്‍സംഹ പാലത്തില്‍ അബുദാബി റൂട്ടിലാണു അപകടം നടന്നത്. അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ അപകടത്തില്‍ പെട്ടവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.അപകടത്തേ തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗത തടസ്സം രൂപപ്പെട്ടു.

Leave a Reply

Your email address will not be published.