ഓട്ടോ എക്‌സ്‌പോയിലൂടെ ആല്‍ഫാര്‍ഡുമായി ടൊയോട്ട എത്തുന്നു

ഓട്ടോ എക്‌സ്‌പോയിലൂടെ ആല്‍ഫാര്‍ഡുമായി ടൊയോട്ട എത്തുന്നു

പുതുവര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയ്ക്ക് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട തയ്യാറായി കഴിഞ്ഞു. ഇത്തവണ ടൊയോട്ടയില്‍ നിന്നും അവതരിപ്പിക്കുന്ന ഫ്‌ളാഗ്ഷിപ്പ് എംപിവി ആല്‍ഫാര്‍ഡിലാണ് വിപണി ലക്ഷ്യമിട്ടിരിക്കുന്നത്. ഏഴു സീറ്റര്‍ ആഢംബര വാനാണ് ടൊയോട്ട ആല്‍ഫാര്‍ഡ്. രാജ്യാന്തര തലത്തില്‍ ഉന്നത തല ബിസിനസ് യാത്രകള്‍ക്ക് പതിവായി
തിരഞ്ഞെടുക്കപ്പെടുന്ന ആഢംബര വാന്‍ എന്ന പ്രത്യേകത ആല്‍ഫാര്‍ഡിനുണ്ട്.

ഓട്ടോ എക്‌സ്‌പോയിലൂടെ ആല്‍ഫാര്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മേലെയുള്ള എക്‌സ്ട്രാപ്രീമിയം എംപിവിയാകും ഇന്ത്യയില്‍ എത്തുന്ന ടൊയോട്ട ആല്‍ഫാര്‍ഡ്.
രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളിലും ഒരു ഹൈബ്രിഡ് പുതുമയിലാണ് രാജ്യാന്തര വിപണികളില്‍ ആല്‍ഫാര്‍ഡ് അവതരിപ്പിക്കുക. 179 bhp കരുത്തും 235 Nm torque ഉത്പാദിപ്പിക്കുന്നതാണ് 2.5 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ്.

അതേസമയം 3.5 ലിറ്റര്‍ V6 എഞ്ചിനില്‍ എത്തുന്ന ആല്‍ഫാര്‍ഡില്‍ പരമാവധി 297 bhp കരുത്തും 361 Nm torque ലഭ്യമാകും. രാജ്യാന്തര വിപണികളില്‍ ആല്‍ഫാര്‍ഡിന് താഴെ വെല്‍ഫയര്‍ എന്ന ആഢംബര എംപിവിയെയും ടൊയോട്ട കാഴ്ചവെക്കുന്നുണ്ട്.

ഇലക്ട്രിക് മോട്ടോര്‍ പിന്തുണയോടെയുള്ള 2.5 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിന്‍ പുതുമയിലാണ് ആല്‍ഫാര്‍ഡ് ഹൈബ്രിഡ് ഒരുക്കിയിരിക്കുന്നത്. സ്പീഡ് ഓട്ടോമാറ്റിക്, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെ എംപിവിയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നുണ്ട്. സിവിടി പവര്‍ട്രെയിനിന് ഒപ്പമാണ് ഹൈബ്രിഡ് പതിപ്പ് എത്തുന്നത്.

Leave a Reply

Your email address will not be published.