സൗദിയില്‍ പ്രവാസികളെ കാത്തിരിക്കുന്നത് വന്‍ സന്തോഷ വാര്‍ത്ത

സൗദിയില്‍ പ്രവാസികളെ കാത്തിരിക്കുന്നത് വന്‍ സന്തോഷ വാര്‍ത്ത

സൗദി അറേബ്യ : ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യ. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഗണ്യമായ ഇടിവ് വന്നതോടെയാണ് ഈ പുതിയ അടവുമാറ്റം. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി ഈ മേഖലയില്‍ നിന്നുള്ള തിരിച്ചടികളില്‍ നിന്ന കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായി സൗരോര്‍ജ പദ്ധതിയിലേയ്ക്കാണ് നൂതന ചുവടുമാറ്റം.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി ഉപയോഗത്തിന്റെ പത്തു ശതമാനം സൗരോര്‍ജത്തില്‍ നിന്നാക്കുകയാണ് സൗദി ലക്ഷ്യമിടുന്നത്. കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതിക്കു തുടക്കം കുറിക്കുന്നത്. സൗരോര്‍ജത്തിലൂടെ 300 മെഗാവാട്ട് വൈദ്യുതിയാണ് ഇത്തരത്തില്‍ ലക്ഷ്യമിടുന്നത്.

സോളാറുള്‍പ്പടെയുള്ള പാരമ്ബര്യേതര ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതില്‍ സൗദിക്ക് ആഗോള ശക്തിയാകാന്‍ സാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി രണ്ടു ലക്ഷം വീടുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോര്‍ജ ഫാമിന് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.