ശ്രീനഗറില്‍ ഭീകരനെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

ശ്രീനഗറില്‍ ഭീകരനെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറിലെ ആശുപത്രിയില്‍ ആക്രമണം നടത്തി തടവിലായിരുന്ന ഭീകരനെ മോചിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ആശുപത്രിയില്‍ പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്താണ് മുഹമ്മദ് നവീദ് ജൂട്ട് എന്ന ഭീകരനെ രക്ഷപ്പെടുത്തിയത്. ബൈക്കിലെത്തിയ രണ്ടു ഭീകരരായിരുന്നു നവീദിനെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഇവരെക്കൂടാതെ അഞ്ചു പേര്‍കൂടി ആശുപത്രിയില്‍ ആക്രമണത്തിനു കളമൊരുക്കാന്‍ ഉണ്ടായിരുന്നതായും ഇവരാണ് ഇപ്പോള്‍ പിടിയിലായതെന്നും പോലീസ് പറഞ്ഞു.

ആശുപത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ മുഷ്താഖ് അഹമ്മദും കോണ്‍ സ്റ്റബിള്‍ ബാബര്‍ അഹമ്മദുമാണു മരിച്ചത്. നഗരത്തിലെ പ്രധാന ആശുപത്രിയായ എസ്എംഎച്ച്എസിലാണ് ആക്രമണം നടന്നത്. പാക്കിസ്ഥാനില്‍ വിദഗ്ധ പരിശീലനം നേടിയിട്ടുള്ളയാണ് മുഹമ്മദ് നവീദ് ജൂട്ട്. പാക് പഞ്ചാബിലെ മുള്‍ട്ടാനിലുള്ള ബൊരിവെല്ലാ സ്വദേശിയായ നവീദ് 2014 ഓഗസ്റ്റ് 26ന് ദക്ഷിണകാഷ്മീരിലെ കുല്‍ഗാമില്‍ പിടിയിലായതാണ്.

Leave a Reply

Your email address will not be published.