അരൂരില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു; ആളപായമില്ല

അരൂരില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു; ആളപായമില്ല

ആലപ്പുഴ: അരൂരില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. പുലര്‍ച്ചെ നാലുമണിക്കാണ് തീപ്പിടിച്ചത്. ലക്ഷ്മി എന്‍ജിനീയറിങ് വര്‍ക്‌സിലാണ് അപകടം നടന്നത്. ആളപായമില്ല. തീപിടിത്തത്തില്‍ നിര്‍മ്മാണ യൂണിറ്റ് പൂര്‍ണമായും കത്തിനശിച്ചു.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചുവെങ്കിലും രാസവസ്തുക്കള്‍ ഉള്‍പ്പെടെ കത്തിയതിനാല്‍ തീയണയ്ക്കുക അത്ര എളുപ്പമായില്ല. മുന്‍കരുതലിന്റെ ഭാഗമായി അരൂര്‍ മേഖലയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു.ചേര്‍ത്തല, കൊച്ചി ഭാഗങ്ങളില്‍ നിന്നെത്തിയ എട്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് മൂന്നരമണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്.

Leave a Reply

Your email address will not be published.