വ്യാപം അഴിമതി; ബിജെപി ദേശീയ നേതാവ് കുടുങ്ങും; സിബിഐ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

വ്യാപം അഴിമതി; ബിജെപി ദേശീയ നേതാവ് കുടുങ്ങും; സിബിഐ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

വ്യാപം അഴിമതി കേസില്‍ ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ ലക്ഷ്മികാന്ത് ശര്‍മ്മയെ പ്രതിയാക്കി സിബിഐ കുറ്റപത്രം. വ്യാപം അഴിമതി നടക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലക്ഷ്മി കാന്ത് വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും സിബിഐ. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് മേധാവിയടക്കം 86 പേരാണ് പ്രതികള്‍. അതേ സമയം മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെതിരായ ആരോപണങ്ങളെക്കുറിച്ച് സിബിഐ കുറ്റപത്രത്തില്‍ അന്വേഷണമില്ല.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം അന്വേഷിച്ച കേസിലാണ് സിബിഐ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്തിയിരിക്കുന്നത്. 2012 ഗ്രേഡ് ടു അദ്ധ്യാപക പരീക്ഷയുമായി ബന്ധപ്പെട്ട് അന്നത്തെ മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലക്ഷ്മികാന്ത് അഅനധികൃത ഇടപെടല്‍ നടത്തിയെന്ന് സിബിഐ കണ്ടെത്തി. ക്രമക്കേട് നടത്താനായി മധ്യപ്രദേശ് പ്രഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് മേധാവിയായിരുന്ന പങ്കജ് ത്രിവേദിയെ പരീക്ഷാ കണ്‍ട്രോളറായി വിദ്യാഭ്യാസമന്ത്രി നിയമിച്ചു.

പങ്കജും കേസില്‍ മറ്റൊരു പ്രതിയായ വ്യാപം പ്രിന്‍സിപ്പല്‍ നിതിന്‍ മൊഹീന്ദ്രയും നേരിട്ടാണ് മാര്‍ക്കുകള്‍ തീരുത്തിയിരുന്നത്.ഇവരെ കൂടാതെ 72 ഉദ്യാഗാര്‍ത്ഥികള്‍, 11 ഇടനിലക്കാര്‍ എന്നിവര്‍ക്കെതിരെയും സിബിഐ തെളിവ് കണ്ടെത്തി. അധ്യാപക യോഗ്യത പരീക്ഷയില്‍ പണം വാങ്ങി മാര്‍ക്ക് തിരിമറി നടത്തി അനര്‍ഹര്‍ക്ക് ജോലി നല്‍കലായിരുന്നു ഇവര്‍ ചെയ്തിരുന്നത്.

2007 മുതല്‍ ആരംഭിച്ച ക്രമക്കേടിന്റെ വിവരങ്ങള്‍ 2013ലാണ് പുറത്ത് വന്നത്. 2000യിരം കോടിയിലേറെ രൂപ കൈക്കൂലിയായി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. അഴിമതിയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, കാര്യങ്ങള്‍ വെളിപ്പെടുത്തിയ പ്രതികള്‍ തുടങ്ങി നിരവധി പേരുടെ ദൂരൂഹമരണങ്ങളാണ് വ്യാപം അഴിമതിയെ രാജ്യശ്രദ്ധയിലേയ്ക്ക് കൊണ്ട് വന്നത്.

ഗവര്‍ണ്ണറായിരുന്ന രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി ശിവരാജ് ചൗഹാനെതിരെ വരെ അഴിമതിയുടെ ആരോപണം ഉയര്‍ന്നെങ്കിലും സിബിഐ അന്വേഷിച്ചിട്ടില്ല. സംസ്ഥാനത്ത് നടന്ന് ദൂരൂഹമരണങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ ബിജെപി സര്‍ക്കാര്‍ ഇത് വരെ തയ്യാറായിട്ടില്ല. അപകട മരണമെന്ന നിലയിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്തതും.

Leave a Reply

Your email address will not be published.