ഗെയില്‍ പൈപ്പ് ലൈന്‍: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം. എം ഐ ഷാനവാസ് എം പി

ഗെയില്‍ പൈപ്പ് ലൈന്‍: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം. എം ഐ ഷാനവാസ് എം പി

ന്യൂഡല്‍ഹി: കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ശക്തമായ പ്രതിഷേധവും ആശങ്കയും ചട്ടം 377 പ്രകാരം ശ്രീ എം ഐ ഷാനവാസ് എം പി ലോക്‌സഭയില്‍ ഉന്നയിച്ചു. ‘ഗെയില്‍’ അധികൃതര്‍ യാതൊരു തത്വദീക്ഷയും ഇല്ലാതെ ജനവാസ കേന്ദ്രങ്ങളെ കീറിമുറിച്ചതാണ് പൈപ്പ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.

സമാധാനപരമായി സമരം നടത്തിയ ജനങ്ങളെ അതിക്രൂരമായ് തല്ലിച്ചതക്കുകയും, കള്ളക്കേസില്‍ പെടുത്തുകയുമാണ് ചെയ്യുന്നത്. പഴകി തുരുമ്പിച്ച ഒരു നിയമത്തിന്റെ മറവില്‍ നാമമാത്രമായ നഷ്ടപരിഹാരമാണ് നല്‍കുന്നത്. ജനങ്ങള്‍ക്ക് വീടും, കൃഷിയും, സ്ഥലവും, എല്ലാം നഷ്ട്ടപെട്ടു കഴിഞ്ഞു. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്നും, മാര്‍ക്കറ് വിലയ്ക്ക് അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്നും ശക്തമായ് സഭയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.