ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

കാസര്‍കോട് : മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി, ബഹുവിധ വൈകല്യം എന്നിവ ബാധിച്ചവരെ വീടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്താതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇവരുടെ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തി. പുത്തിഗെ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ മഞ്ചേശ്വരം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ഇ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് ടി.ജെ സെബാസ്റ്റ്യന്‍, ചെമ്മനാട് ആയുര്‍വ്വേദ ഡിസ്പെന്‍സറി ഡോക്ടര്‍ ഫാത്തിമ യാസ്മിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. ശിശു ശുവികസന പദ്ധതി ഓഫീസര്‍ ഷജിലാബീവി സ്വാഗതവും എ കാര്‍ത്ത്യായണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.