പെണ്‍കുട്ടികള്‍ മദ്യപിച്ചു തുടങ്ങിയിരിക്കുന്നു ; ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി

പെണ്‍കുട്ടികള്‍ മദ്യപിച്ചു തുടങ്ങിയിരിക്കുന്നു ; ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി

പനാജി: പെണ്‍കുട്ടികള്‍ മദ്യപാനം തുടങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഞാന്‍ ഭയന്നുതുടങ്ങിയിരിക്കുന്നു. കാരണം പെണ്‍കുട്ടികള്‍ പോലും ബീയര്‍ കുടിച്ചു തുടങ്ങിയിട്ടുണ്ടെന്നും സഹിഷ്ണുതയുടെ അതിര് കടന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ നിയമവകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് പരീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മാത്രമല്ല മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ സര്‍ക്കാര്‍ പോരാട്ടം തുടരുകയാണെന്നും അത് കുടുതല്‍ ശക്തമാക്കുമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ലഹരിമരുന്ന് പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കോളജുകളില്‍ ഇത് കൂടതല്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും താന്‍ കരുതുന്നില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.