തിരിച്ചെത്തിയ നോട്ടുകള്‍ റിസര്‍വ് ബാങ്കിന് ബാധ്യത; എണ്ണിത്തീരല്‍ ഇതുവരെ കഴിഞ്ഞില്ല

തിരിച്ചെത്തിയ നോട്ടുകള്‍ റിസര്‍വ് ബാങ്കിന് ബാധ്യത; എണ്ണിത്തീരല്‍ ഇതുവരെ കഴിഞ്ഞില്ല

ന്യൂഡല്‍ഹി: നോട്ട് നിരോധനം കഴിഞ്ഞു 15 മാസങ്ങള്‍ക്കുശേഷവും തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ പാടുപെട്ട് റിസര്‍വ് ബാങ്ക്. വിവരാവകാശ പ്രകാരം മറുപടിയിലാണ് നോട്ടുകള്‍ എണ്ണിത്തീര്‍ത്തിട്ടില്ലെന്നു റിസര്‍വ് ബാങ്ക് നിലപാടെടുത്തത്. നോട്ടെണ്ണല്‍ ത്വരിതഗതിയില്‍ നടക്കുകയാണെന്നും നോട്ടുകളുടെ എണ്ണത്തില്‍ കൃത്യതയും യാഥാര്‍ഥ്യവും ഉറപ്പിക്കേണ്ടതിനാലാണ് എണ്ണല്‍ വൈകുന്നതെന്നുമാണ് റിസര്‍വ് ബാങ്ക് വാദം.

2017 ജൂണ്‍ 30ന് തിരിച്ചെത്തിയ നോട്ടുകളുടെ ഏകദേശ കണക്ക് 15.28 ലക്ഷമാണെന്ന് ആര്‍ബിഐ മറുപടിയില്‍ പറയുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ കണക്ക് എന്നു പുറത്തുവിടുമെന്നു പറയാന്‍ റിസര്‍വ് ബാങ്കിനു കഴിയുന്നില്ല. 59 മെഷീനുകള്‍ ഉപയോഗിച്ചാണ് നോട്ടെണ്ണലെന്നു ആര്‍ബിഐ പറയുന്നു. എന്നാല്‍ ഇത് എവിടെ കേന്ദ്രീകരിച്ചിരിക്കുന്ന എന്നു പറയാനും ആര്‍ബിഐക്കു കഴിയുന്നില്ല.

2016-17 സാമ്ബത്തിക വര്‍ഷത്തിലെ ആര്‍ബിഐ റിപ്പോര്‍ട്ട് അനുസരിച്ച് 15.28 ലക്ഷം കോടി രൂപ ബാങ്കുകളില്‍ മടങ്ങിയെത്തിയിരുന്നു. ഇത് നിരോധിച്ച നോട്ടുകളുടെ 99 ശതമാനമാണ്. ഈ കണക്കനുസരിച്ച് 16,050 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരികെയെത്താനുണ്ടെന്ന് ആര്‍ബിഐ പറയുന്നു. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published.