മധ്യപ്രദേശില്‍ മാനഭംഗം ചെറുത്ത ദളിത് പെണ്‍കുട്ടിയെ ചുട്ടു കൊല്ലാന്‍ ശ്രമം

മധ്യപ്രദേശില്‍ മാനഭംഗം ചെറുത്ത ദളിത് പെണ്‍കുട്ടിയെ ചുട്ടു കൊല്ലാന്‍ ശ്രമം

രാജ്ഗഡ്, മധ്യപ്രദേശ്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ 13 വയസ്സുകാരി ബലാത്സംഗ ശ്രമത്തെ ചെറുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ സസ്റ്റാനി ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് അക്രമി വീട്ടിനുള്ളില്‍ പ്രവേശിച്ചത്. പെണ്‍കുട്ടി സഹായത്തിനായി നിലവിളിച്ചപ്പോഴാണ് കൊലപാതക ശ്രമം നടന്നത്. സംഭവത്തിനു ശേഷം അക്രമി ഓടി രക്ഷപെടുകയും ചെയ്തു.

50% ത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം പെണ്‍കുട്ടിയെ കൂടുതല്‍ ചികിത്സാ സൗകര്യാര്‍ത്ഥം ഭോപ്പാലിലുള്ള മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി. രാജ്ഗഡ് പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്യുകയും കൂടാതെ പ്രതിയെ പിടികൂടുന്നതിനായി മൂന്ന് അംഗ സംഘത്തെ രൂപീകരിയ്ക്കുകയും ചെയ്തതായി എസ്.ഡി.ഒ. ശംഭു സിംഗ് അഹിര്‍വാള്‍ അറിയിച്ചു. ദേശീയ ക്രൈം റെക്കോര്‍ഡസ ബ്യൂറോ 2015ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മധ്യപ്രദേശിലാണ്.

അതേസമയം, പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പിലാക്കണമെന്ന ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. അതുകൂടാതെ, പീഡനശ്രമം, സത്രീകളെ അപമാനിക്കല്‍, തുറിച്ചുനോട്ടം തുടങ്ങി സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്ക നല്‍കുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട. സംസ്ഥാനത്ത ബലാത്സംഗ കേസുകള്‍ ദിനംപ്രതി പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ സത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന പുതിയ നിയമം രൂപീകരിക്കാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത. എന്നാല്‍ ഇത്തരം ബില്ലുകളൊന്നും സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായകമാവുന്നില്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്.

Leave a Reply

Your email address will not be published.