ജേക്കബ് തോമസിന്റെത് അച്ചടക്ക ലംഘനം തന്നെയെന്ന് സര്‍ക്കാര്‍; നടപടിയുമായി മുന്നോട്ട്

ജേക്കബ് തോമസിന്റെത് അച്ചടക്ക ലംഘനം തന്നെയെന്ന് സര്‍ക്കാര്‍; നടപടിയുമായി മുന്നോട്ട്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ജേക്കബ് തോമസ് ഐപിഎസിന്റെ നടപടി അച്ചടക്ക ലംഘനം തന്നെയാണെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. ജേക്കബ് തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്നും ജേക്കബ് തോമസ് പ്രസ്താവന നടത്തിയിരുന്നു. ഇത് ഗുരുതരവും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ജേക്കബ് തോമസിന് നല്‍കിയ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെതിരെയോ നിയമ സംവിധാനത്തെ കുറിച്ചോ താന്‍ സംസാരിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ ജേക്കബ് തോമസ് വിശദീകരണം നല്‍കിയത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ അഴിമതി വിരുദ്ധ ദിനാചരണ പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞ പ്രസ്താവനയാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന് കാരണമായത്.

Leave a Reply

Your email address will not be published.