അങ്കമാലിയില്‍ കുടുംബത്തിലെ മൂന്ന് പേരെ വെട്ടികൊലപ്പെടുത്തി

അങ്കമാലിയില്‍ കുടുംബത്തിലെ മൂന്ന് പേരെ വെട്ടികൊലപ്പെടുത്തി

എറണാകുളം: അങ്കമാലി മുക്കന്നൂരില്‍ കുടുംബത്തിലെ മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി. മുക്കന്നൂര്‍ എരപ്പ് അറക്കല്‍ ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹോദരന്‍ ബാബുവാണ് കൂട്ടക്കൊല നടത്തിയത്. കൃത്യത്തിനു ശേഷം ബാബു രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെ ശിവന്റെ വീട്ടിലെത്തിയ ബാബു മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. പൊലീസ് ബാബുവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന.

Leave a Reply

Your email address will not be published.