രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി

രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി

ജയ്പുര്‍: രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. ഭൂമിക്കു മുകളില്‍ കണ്ട സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും തരികളാണ് അടിയില്‍ സ്വര്‍ണം കണ്ടേക്കാമെന്ന സംശയത്തിന് ഇടയൊരുക്കിയത്. 11.48 കോടി ടണ്‍ സ്വര്‍ണത്തിന്റെ നിക്ഷേപമാണു ജയ്പുരില്‍ കണ്ടെത്തിയിരിക്കുന്നത്. ചെമ്പും ഈയവും സിങ്കും ഉള്‍പ്പെടെ അമൂല്യധാതുക്കളുടെ വന്‍ശേഖരവും ഇവിടെയുണ്ട്. 300 മീറ്റര്‍ താഴെയാണ് സ്വര്‍ണ നിക്ഷേപമുള്ളത്.

ബന്‍സ്വാര, ഉദയ്പുര്‍ നഗരങ്ങളിലാണ് വന്‍തോതില്‍ സ്വര്‍ണ നിക്ഷേപം ഉള്ളത്. ഇതു ഖനനം ചെയ്‌തെടുക്കാനുള്ള സംവിധാനം നിലവില്‍ കൈവശമില്ലാത്തതിനാല്‍ പുത്തന്‍ ഡ്രില്ലിങ് സംവിധാനങ്ങളുമായി വൈകാതെ ഖനനം ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തില്‍ സ്വര്‍ണവും ചെമ്ബും ഖനനം ചെയ്യാനാണു നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ക്കു തുടക്കമിട്ടതായി ജിഎസ്ഐ ഡയറക്ടര്‍ ജനറല്‍ എന്‍. കുടുംബ റാവു പറയുകയുണ്ടായി.

Leave a Reply

Your email address will not be published.