മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട, അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട, അഞ്ച് പേര്‍ അറസ്റ്റില്‍

അരീക്കോട്: മലപ്പുറം അരീക്കോട് വന്‍ മയക്കുമരുന്ന് വേട്ട. എം.ഡി.എ (മെഥിലൈന്‍ ഡൈയോക്‌സി അംഫെത്താമിന്‍) എന്ന മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്. ഡി.ജെ പാര്‍ട്ടികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ലഹരിമരുന്നാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം, ഇടുക്ക്, കൊടെയ്ക്കനാല്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍.

പിടികൂടിയ മയക്കുമരുന്നുകള്‍ വിപണിയില്‍ അഞ്ച് കോടിയോളം വിലമതിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. മുംബയില്‍ നിന്നാവാം ഈ മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതെന്നാണ് സൂചന. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷയിലാണ് പൊലീസ്.

Leave a Reply

Your email address will not be published.