യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ കൊലപാതകം ; പിന്നില്‍ സിപിഐഎമ്മെന്ന് കോണ്‍ഗ്രസ്സ്

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ കൊലപാതകം ; പിന്നില്‍ സിപിഐഎമ്മെന്ന് കോണ്‍ഗ്രസ്സ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെ വെട്ടികൊലപ്പെടുത്തിയ കിരാതമായ നടപടിയില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഐഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി.

നാടിനു ഭീഷണിയായ തീവ്രവാദികളെയും ഭീകരവാദികളെയും ഓര്‍മിപ്പിക്കുന്ന തരത്തിലാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്ന യുവതലമുറയെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയില്‍ പ്ലാന്‍ ചെയ്ത് അക്രമിക്കുന്ന സംഭവമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടികൊലപ്പെടുത്തിയ പദ്ധതിക്ക് ഉത്തരവ് നല്‍കുന്ന ആസൂത്രണ സംഘത്തിന് ചുക്കാന്‍ പിടിക്കുന്ന ക്രിമിനല്‍ സംഘത്തിന്റെ ഗോഡ്ഫാദറെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. നാടിന്റെ ശാന്തിക്കും സമാധാനത്തിനും ഭീഷണിയായി മാറിയ സിപിഐഎം ക്രിമിനല്‍ സംഘത്തിനെ വിലങ്ങണിയിക്കാനും നിലയ്ക്ക് നിര്‍ത്താനും ജില്ലയിലെ പൊലീസിന് സാധിക്കുന്നില്ലെങ്കില്‍ നിയമപാലകരുടെ ഉത്തരവാദിത്വം പൊതുജനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്നും സതീശന്‍ പാച്ചേനി അറിയിച്ചു

Leave a Reply

Your email address will not be published.