മുഹമ്മദ് ഹനീഷിന് മെട്രോയുടെ പൂര്‍ണ ചുമതല

മുഹമ്മദ് ഹനീഷിന് മെട്രോയുടെ പൂര്‍ണ ചുമതല

കൊച്ചി: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷിനെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) പൂര്‍ണ ചുമതലയുള്ള എം.ഡിയാക്കി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. സപ്ലൈകോയുടെയും കേന്ദ്ര സ്മാര്‍ട്ട് സിറ്റിയുടെയും അധിക ചുമതലയും വഹിക്കും. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയാതെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേര്‍ന്നെടുത്ത തീരുമാനം സി.പി.ഐയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. സപ്ലൈകോയുടെ പൂര്‍ണ ചുമതലയും മെട്രോ എം.ഡി, കേന്ദ്ര സ്മാര്‍ട്ട്‌സിറ്റി മിഷന്‍ സി.ഇ.ഒ എന്നിവയുടെ അധിക ചുമതലകളുമാണ് ഹനീഷ് വഹിച്ചിരുന്നത്.

Leave a Reply

Your email address will not be published.