പുസ്തകം കൊണ്ടുവന്നില്ല ; അധ്യാപികയുടെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ ചെവിക്കല്ല് തകര്‍ന്നു

പുസ്തകം കൊണ്ടുവന്നില്ല ; അധ്യാപികയുടെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ ചെവിക്കല്ല് തകര്‍ന്നു

മുംബൈ : മഹാരാഷ്ട്രയില്‍ പുസ്തകം കൊണ്ടുവരാത്തതിനാല്‍ അധ്യാപിക അടിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ചെവിക്കല്ല് തകര്‍ന്നു. നളസോപ്പരയിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. ഫെബ്രുവരി 2ന് നടന്ന സംഭവത്തില്‍ അഞ്ചാം തീയതി കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ഈ സംഭവം പുറത്തറിയുന്നത് തിങ്കളാഴ്ചയാണ്.

സംഭവം നടന്ന ദിവസം സ്‌കൂളില്‍ വിദ്യാര്‍ത്ഥി പാഠപുസ്തകം കൊണ്ടുവരാന്‍ മറന്ന് പോയി. തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ ഇടതു ചെവിയില്‍ അടിച്ചുവെന്നും അതിന് ശേഷം കുട്ടിയ്ക്ക് കഠിനമായ വേദന അനുഭവപ്പെടുകയും ചെവിയില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുകയും ചെയ്തതായി പൊലീസ് വ്യക്തമമാക്കി. മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിശോധിച്ചപ്പോഴാണ് ചെവിക്കല്ല് തകര്‍ന്ന വിവരം അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനെ സമീപിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് നളസോപ്പര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇതില്‍ പ്രതികരണം നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published.