കപ്പല്‍ശാലയിലെ സ്‌ഫോടനം ; പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കപ്പല്‍ശാലയിലെ സ്‌ഫോടനം ; പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കൊച്ചി : കപ്പല്‍ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബദ്ധപ്പെട്ട സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി.

രാവിലെയാണ് കൊച്ചി കപ്പശാലയില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച സാഗര്‍ ഭൂഷണ്‍ എന്ന ഇന്ത്യന്‍ ഓയില്‍ കോപ്പറേഷന്റെ കപ്പലില്‍ പൊട്ടിത്തെറി ഉണ്ടായത്. കപ്പലിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ അഞ്ചു പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published.