ശ്രീനഗറില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഭടന്മാര്‍ വെടിവെച്ചു കൊന്നു

ശ്രീനഗറില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഭടന്മാര്‍ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: വ്യോമസേനാ താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു. ബുദ്ഗാം വ്യോമസേന താവളത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച ഇയാളെ കാവല്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. അന്‍പത് വയസിലധികം പ്രായം തോന്നിക്കുന്ന ഇയാളില്‍ നിന്ന് തിരിച്ചറിയല്‍ രേഖകളൊന്നും ലഭിച്ചിട്ടില്ല.

ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി സംശയമുണ്ടെന്നും ആളെ തിരിച്ചറിയാന്‍ പ്രദേശവാസികളുടെ സഹായം തേടുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.