ബസ് സമരം നേരിടാന്‍ മുക്കത്ത് സമാന്തര സൗജന്യ ബസ് സര്‍വീസ്

ബസ് സമരം നേരിടാന്‍ മുക്കത്ത് സമാന്തര സൗജന്യ ബസ് സര്‍വീസ്

മുക്കം: സ്വകാര്യ ബസ് സമരം നാലാം ദിവസവും തുടരുമ്പോള്‍ കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയായ മുക്കത്തുകാര്‍ക്ക് ആശ്വാസമായി സൗജന്യ സൗഹൃദ ബസ് സര്‍വീസ്.

മുക്കത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന രാവിലെ 8 മുതല്‍ 10 വരെയും വൈകീട്ട് 3 മുതല്‍ 6 വരെയുമാണ് ബസ് സര്‍വീസ്. ഇതിനായി രണ്ട് സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.

സമരം തീരുന്നത് വരെ സൗജന്യ സര്‍വീസ് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ മുക്കം മേഖലാ സെക്രട്ടറി ജാഫര്‍ പറഞ്ഞു. മുക്കം, മണാശ്ശേരി, എന്‍.ഐ.ടി, പുല്‍പ്പറമ്പ്, ചേന്നമംഗലൂര്‍, കച്ചേരി, റൂട്ടിലൂടെയാണ് ഇപ്പോള്‍ ബസ് സര്‍വീസ് ഉള്ളത്.

Leave a Reply

Your email address will not be published.